• പ്രതിഷ്ഠാ ദിന മഹോത്സവം
  • വിഷു ദിനം
  • കൊയ്ത്തുത്സവം / നിറപുത്തരി
  • കർക്കിടക മാസാചരണം / രാമായണ മാസക്കാലം
  • നവരാത്രി
  • മണ്ഡലമാസം / വൃശ്ചിക മാസം

പ്രതിഷ്ഠാ ദിന മഹോത്സവം

സദാ മംഗള സ്വരൂപിണിയായി ഉപദേവതാ സമേതം വിളങ്ങുന്ന ശ്രീ അഴകൊടി മഹാദേവി ഉത്സവക്കാലത്തെ വിശേഷ പൂജാദികർമ്മങ്ങളാൽ തന്റെ ചൈതന്യത്തെ ക്ഷേത്ര പ്രാകാരവും കവിഞ്ഞു ദേശത്തേയ്ക്കു കൂടി അനുഗ്രഹം ചൊരിയുന്ന ദിവ്യവേള

മേടമാസത്തിലെ രേവതി നക്ഷത്രത്തിൽ കൊടിയേറ്റം
വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആഘോഷവരവുകൾ
മകയിര്യം നക്ഷത്രത്തിൽ ബാലികാ താലപ്പൊലി
തിരുവാതിര നക്ഷത്രത്തിൽ പള്ളിവേട്ട
പുണർതം നക്ഷത്രത്തിൽ ആറാട്ട്

വിഷു ദിനം

കൊയ്ത്തുത്സവം / നിറപുത്തരി

ക്ഷേത്രഭൂമിയിൽ വിളയിച്ചെടുത്ത പുന്നെൽ കതിരുകൾ ക്ഷേത്രത്തിലേക്ക് വരവേൽക്കുന്നതാണ് ഇല്ലംനിറ . കർക്കിടത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിൽ കറ്റ മെതിച്ചു കുത്തി ആ അരി കൊണ്ട് പുത്തരിപ്പായസം ഭഗവതിക്ക് നിവേദിക്കുന്നു. പുത്തരിപ്പായസവും നെൽക്കതിരും ഭക്തജനങ്ങൾക്കും നൽകുന്നു .

കർക്കിടക മാസാചരണം / രാമായണ മാസക്കാലം

രാമായണം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് ഈ ജന്മത്തിലെയും മുൻ ജന്മത്തിലെയും പാപങ്ങളെ നശിപ്പിക്കുന്നു. ക്ഷേത്രത്തിൽ രാമായണ പാരായണം

നവരാത്രി

സകല ചരാചരങ്ങൾക്കും രക്ഷകയായി, ഭൗതികവും ആത്മീയവുമായ ജീവിതത്തിനു ശക്തിയരുളുന്ന പുണ്യ സങ്കേതമായി സർവൈശ്വര്യത്തോടെ നിലകൊള്ളുന്ന ശ്രീ അഴകൊടി ദേവി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവം, പ്രത്യക താന്ത്രിക കർമ്മങ്ങളാലും, പൂജാവിധികളാലും, കലാ സാംസ്കാരിക പരിപാടികളാലും ആഘോഷിക്കപ്പെടുന്നു. നവരാത്രി പൂജ, ഗ്രന്ഥം പൂജ, വിശേഷാൽ അപ്പം, കഠിനപ്പായസം വഴിപാടുകൾ , വിജയദശമി ദിനത്തിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങ് . നവരാത്രി നാളുകളിൽ ശ്രീലകത്ത് വെച്ച് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന വലിയ ഗുരുതി .

മണ്ഡലമാസം / വൃശ്ചിക മാസം

41 ദിവസത്തെ കഠിന വ്രതമെടുത്ത ഭക്തർ ശബരിമല കയറുന്ന പുണ്യമാസം . അയ്യപ്പന് ചുറ്റുവിളക്ക്, നെയ്യഭിഷേകം ,നീരാഞ്ജനം, എള്ളുതിരി, നരച്ചോറ് എന്നീ വിശേഷാൽ വഴിപാടുകൾ

ശബരിമലയിലേക്ക് പോവുന്ന സ്വാമിമാർക്ക് ഇടത്താവളം ആയി ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളും ഉണ്ട്.

മകരസംക്രമ ദിവസം [ മകര വിളക്ക് ] സഹസ്ര ദീപം തെളിയിക്കൽ